Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റരുത്; ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെ അപേക്ഷയില്‍ കക്ഷി ചേരാന്‍ ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെ അപേക്ഷയില്‍ കക്ഷി ചേരാന്‍ ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇരയുടെ ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കെയാണ് ദിലീപിന്റെ പുതിയ നീക്കം. 

നടിയുടെ ഹര്‍ജിക്ക് എതിരെ നേരത്തെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഹര്‍ജി നല്‍കിയിരുന്നു. വിചാരണ എറണാകുളം ജില്ലയുടെ പുറത്തേക്ക് മാറ്റരുത് എന്നാണ് സുനിയുടെ ആവശ്യം. ജില്ലയ്ക്ക് പുറത്തേക്ക് വിചാരണ മാറ്റുന്നത് സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുന്നത് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്ക് തടസ്സമാകുമെന്നും പ്രതി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലമായി ജയിലിലായതിനാല്‍ മറ്റ് ജില്ലകളിലേക്ക് കേസ് മാറ്റിയാല്‍, കേസ് നടത്താന്‍ പള്‍സര്‍ സുനിക്ക് വരുമാനമില്ലെന്നും പ്രതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്