Kerala

നടിയെ ആക്രമിച്ചതിന് പിന്നിലെ മാഡം ആര്? കേസ് പുതിയ ദിശയിലേക്കോ? 

ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇതുവരെ ചിത്രത്തിലില്ലായിരുന്ന ഒരു വനിതയിലേക്ക് അന്വേഷണം നീളുന്നതായി സൂചനകള്‍. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സുനില്‍കുമാറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ അന്വേഷണം.സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഇങ്ങനെയൊരാളെപ്പറ്റി വിവരം നല്‍കിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യും. 


കേസില്‍ കീഴടങ്ങാന്‍ സുനില്‍കുമാര്‍ തന്നെ സമീപിച്ചിരുന്നുവെന്നും അപ്പോഴാണ് ഈ വിവരം പറയുന്നത് എന്നും ഫെനി ദിലീപിനോട് പറഞ്ഞിരുന്നു.ഇക്കാര്യം ചാനലുലകളില്‍ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

സുനില്‍കുമാറിന്റെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടതെന്ന് ഫെനി പറഞ്ഞു.ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയതെന്നും ഫെനി പറയുന്നു. 

നടിയെ ആക്രമിച്ച സംഭവത്തില്‍ ചില സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് തുടക്കം മുതല്‍തന്നെ ആരോപണമുയര്‍ന്നിരുന്നു. പുതിയ വിവരങ്ങള്‍ കേസന്വേഷണത്തിനെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടെത്തിക്കുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT