പ്രതീകാത്മക ചിത്രം 
Kerala

നടുറോഡിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം ; ഭർത്താവ് പിടിയിൽ

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നടുറോഡിൽ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.  പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടി. ഇതേത്തുടർന്ന് വലിയ അപകടം ഒഴിവായി. ഈ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂര്‍ പൊലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ വെവ്വേറെയാണ് താമസം. രമ താമസിക്കുന്നത് എൻജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള  ലേഡീസ് ഹോസ്റ്റലിലാണ്. വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് രമയെ അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍