കൊച്ചി: സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടന്‍ പൃഥിരാജും രംഗത്ത്. ഇന്നത്തെ കാലത്ത് ഏറ്റവും സുപ്രധാനമായ മനുഷ്യത്തെയാണ് താങ്കള്‍ ഏകനായി പ്രതിനിധീകരിക്കുന്നതെന്നായിരുന്നു ശ്രീജിത്തിനെ പിന്തുണച്ച് പൃഥി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന, ആദരിക്കാന്‍ മടിക്കുന്ന മനുഷ്യത്വത്തിന്റെ പ്രതിനിധിയാണ് ശ്രീജിത്തെന്നും പൃഥി പറയുന്നു. 'നിങ്ങള്‍ ഇത് ചെയ്യുന്നത് ഒരുപക്ഷെ, നിങ്ങളുടെ സഹോദരന് വേണ്ടിയായിരിക്കും. നിങ്ങളുടെ കുടുംബത്തിന് വേണ്ടിയായിരിക്കും. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ സമരത്തിലൂടെ താങ്കള്‍ പ്രതീക്ഷയുടെ മറുവാക്കായി മാറിയിരിക്കുകയാണ്. സമാധാനപരമായ സമരത്തിന്റേയും നിശബ്ദത എന്ന കരുത്തിന്റെ വിലയറിയാത്ത പുതുതലമുറയ്ക്കു നല്‍കുന്ന പ്രതീക്ഷയും മാതൃകയുമാണ്.' പൃഥി പറയുന്നു.
'നിനക്ക് ചുറ്റുമുള്ളവരുടെ മനസാക്ഷിയെ സ്പര്‍ശിച്ചതിന് നന്ദി സഹോദരാ, നിനക്ക് നീ തേടുന്ന സത്യം കണ്ടെത്താനാവട്ടെ, നിനക്ക് അര്‍ഹമായ നീതി ലഭിക്കട്ടെ' എന്നും താരം പറയുന്നു. ശ്രീജിത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.
നേരത്തെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. നടന്‍ ടൊവിനോ തോമസ്, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ തുടങ്ങി നിരവധി പേര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സമരപന്തലിലെത്തി. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സഹോദരന്റെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം.
764 ദിവസമായി സമരം ചെയ്യുന് ശ്രീജിത്തിന്റെ ശാരികസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സമരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയത്. രണ്ടുദിവസം മുന്‍പാണ് ശ്രീജിത്തിന്റെ സമരത്തെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. നീതി വൈകുന്നതും നീതി നിഷേധമാണെന്നാ ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നൂറ് കണക്കിനാളുകള്‍ എത്തുന്നത്
സിബിഐ കേസ് ഏറ്റെടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates