നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയപ്പോള്‍/ ചിത്രം ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ 
Kerala

നാദിര്‍ഷ പല കാര്യങ്ങളും ഒളിക്കുന്നു, കാവ്യ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ്

കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷ പല കാര്യങ്ങളും അന്വേഷണ സംഘത്തില്‍നിന്ന് ഒളിച്ചുപിടിക്കുന്നതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. നാദിര്‍ഷ അന്വേഷണവുമായി സഹകരിക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ കോടതിയെ അറിയിച്ചത്. 

കാവ്യാ മാധവനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കി. കാവ്യയ്‌ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. കാവ്യ കേസില്‍ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. 

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂറോളം നീണ്ടു. നാദിര്‍ഷയുടെ ആരോഗ്യപ്രശ്‌നങ്ങളാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ സൗഹൃദപരമായിരുന്നുവെന്നും ബുദ്ധിമുട്ടിക്കുന്ന സമീപനം പൊലീസില്‍നിന്ന് ഉണ്ടായില്ലെന്നുമാണ് ചോദ്യം ചെയ്യലിനു ശേഷം നാദിര്‍ഷ മാധ്യമങ്ങളോടു പറഞ്ഞത്. പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ ആരോപണം ഉന്നയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം