Kerala

'നാന്‍ പെറ്റ മകന്‍' വിജയിപ്പിക്കണമെന്ന് മന്ത്രി; അന്വേഷണം എവിടെയായെന്ന് കമന്റുമായി അഭിമന്യുവിന്റെ അമ്മാവന്‍, കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് പിതാവ്

ക്യാമ്പസ് ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കേസില്‍ അന്വേഷണം എങ്ങുമെത്താത്തതിന് എതിരെ കുടുംബം രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ക്യാമ്പസ് ഫ്രണ്ട് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കേസില്‍ അന്വേഷണം എങ്ങുമെത്താത്തതിന് എതിരെ കുടുംബം രംഗത്ത്. മുഴുവന്‍ പ്രതികളേയും ഇതുവരെയും പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ പിതാവ് പറഞ്ഞു. 

അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന 'നാന്‍പെറ്റ മകന്‍' എന്ന ചിത്രത്തെക്കുറിച്ച് മന്ത്രി എംഎം മണി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിമന്യുവിന്റെ അമ്മാവന്‍ അന്വേഷണത്തെക്കുറിച്ച് ആകുലത പ്രകടിപ്പിച്ച് കമന്റിട്ടു. അഭിമന്യു മരിച്ച് ഒരുവര്‍ഷം ആകാറായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് ലോകന്‍ എംഎന്‍ആര്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റില്‍ പറയുന്നു. 

'സാര്‍ ഞാന്‍ അഭിമന്യുവിന്റെ അമ്മാവനാണ്. മരിച്ചിട്ട് ഒരുവര്‍ഷം ആകാന്‍ പോകുവാ, ഇപ്പോഴും പ്രതികള്‍ ഒളിവിലാണ്. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടെവരയായി? ഞാന്‍ കേസ് അന്വേഷിക്കുന്ന പൊലീസുകാരെ മൊബൈലില്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. ഒരു റെസ്‌പോണ്ടും ചെയ്യുന്നില്ല. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? സാറിന്റെടുത്ത് നിന്ന് നല്ല മറുപടി പ്രതീക്ഷിക്കുന്നു'-എന്നാണ് ലോകന്‍ കുറിച്ചിരിക്കുന്നത്.  

'എറണാകുളം മഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാന്‍ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയില്‍. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓര്‍മ്മിക്കുന്നു. അവന്‍ സ്വപ്നം കണ്ടതുപോലെ തന്നെ വര്‍ഗ്ഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പര്‍ശിയാണ് ഈ സിനിമ. എല്ലാവര്‍ക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന
നല്ല ഒരു കുടുംബചിത്രം കൂടിയാണ് 'നാന്‍ പെറ്റ മകന്‍'എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കണം' എന്നായുരുന്നു മന്ത്രിയുടെ പോസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT