Kerala

നാല് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത് രണ്ടരയടിക്കുഴിയില്‍; കൊലപാതകത്തിന് കാരണം മന്ത്രവാദമോ?

മൃതദേഹം കിടന്ന കുഴിക്ക്‌ രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്


വണ്ണപ്പുറം: നാലം​ഗകുടുംബത്തിനെ രണ്ടരയടിക്കുഴിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും  കമ്പകക്കാനം പ്രദേശവാസികൾക്ക് മാറിയിട്ടില്ല. സംഭവമറിഞ്ഞതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് വീടിനുപിന്നില്‍ ഒറ്റക്കുഴിയില്‍ നാലുമൃതദേഹങ്ങളും മൂടിയിട്ടിരിക്കുന്ന മരവിപ്പിക്കുന്ന കാഴ്‌ച. കമ്പകക്കാനം മുണ്ടന്‍ മുടി റോഡില്‍ വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ്‌ കമ്പകകാനം കാനാട്ട്‌ കൃഷ്‌ണന്‍, ഭാര്യ സുശീല, മക്കളായ ബി.എഡ്‌ വിദ്യാര്‍ഥി ആര്‍ഷ, പ്ലസ്‌ ടു വിദ്യാര്‍ഥി അര്‍ജുന്‍ എന്നിവരെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. 

ഞായറാഴ്‌ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ്‌ വീട്ടിലേക്ക്‌ അന്വേഷിച്ചെത്തിയത്‌. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്‌ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. 

വീട്ടിലെത്തുമ്പോള്‍ ജനലുകളെല്ലാം അടച്ച നിലയിലായിരുന്നു. അകത്ത്‌ കയറിയവര്‍ കണ്ടത്‌ മുറിക്കകത്ത്‌ നിറയെ രക്‌തവും വെള്ളവും തളം കെട്ടിക്കിടക്കുന്നതാണ്‌. അടുക്കള വാതില്‍ തുറന്നു നോക്കിയപ്പോഴാണ്‌ ആട്ടിന്‍കൂടിനു പിറകിലായി കുഴിയെടുത്ത്‌ എന്തോ മൂടിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്‌. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട്‌ പരിശോധിക്കാന്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ്‌ പോലീസ്‌ ആദ്യം പുറത്തെടുത്തത്‌. പിന്നീട്‌ ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്‌ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു.  കൃഷ്‌ണന്റെ മുഖം ചുറ്റികയ്‌ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്‌. സുശീലയുടെയും മകന്‍ ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്‌.

മൃതദേഹം കിടന്ന കുഴിക്ക്‌ രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. ഡോഗ്‌ സ്‌ക്വാഡും ഫോറന്‍സിക്‌ വിദഗ്‌ധരും പരിശോധന നടത്തി. നാലംഗ കുടുംബത്തിന്റെ അരുംകൊല പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

SCROLL FOR NEXT