Kerala

നാളെ മുതല്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി ; ദുരന്ത നിവാരണ നിയമപ്രകാരം പിഴ പരിഗണനയിലെന്ന് ഡിജിപി

നവമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം ഇന്നുമുതല്‍ തുടങ്ങും. ദുരന്ത നിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണനയിലാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി മാസ്‌ക്കുകള്‍ ധരിക്കണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി പൊലീസ്. നാളെ മുതല്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നവമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം ഇന്നുമുതല്‍ തുടങ്ങും. ദുരന്ത നിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണനയിലാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നും ഡിജിപി അറിയിച്ചു.

മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താൻ വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. മുഖാവരണം ധരിക്കാത്തവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം. കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ അതിനും പിഴ ഈടാക്കും. കടയുടമയില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT