Kerala

നാളെയും മറ്റന്നാളും താപനില നാല് ഡി​ഗ്രിവരെ ഉയരാം; അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്; മാര്‍ച്ചില്‍ സൂര്യാഘാതമേറ്റത് 118 പേര്‍ക്ക് 

നാളെയും മറ്റന്നാളും താപനില നാല് ഡി​ഗ്രിവരെ ഉയരാം; അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്; ജാ​ഗ്രത

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സുര്യാതപ മുന്നറിയിപ്പ് തുടരുന്നു. നാളെയും മറ്റന്നാളും അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ  ഉയരാം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.  ഈ മാസം 118 പേര്‍ക്ക് സൂര്യാഘാതമേറ്റതായാണ് കണക്ക്. ഈയാഴ്ചയില്‍ മാത്രം 57 പേര്‍ക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു

സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റ് ഇ​ന്ന് ര​ണ്ടു പേ​ർ മ​രി​ച്ച​താ​യാണ് റിപ്പോർട്ടുകൾ. പാ​റ​ശാ​ല​യി​ൽ മ​ധ്യ​വ​യ​സ്ക​നും ക​ണ്ണൂ​ർ വെ​ള്ളോ​റ​യി​ൽ വ​യോ​ധി​ക​നു​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. പാ​റ​ശാ​ല​യി​ൽ ക​രു​ണാ​ക​ര​ൻ എ​ന്ന​യാ​ൾ വ​യ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. വെ​ള്ളോ​റ​യി​ൽ കാ​ട​ൻ​വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (67) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ലും പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. 

അ​തേ​സ​മ​യം, ഇ​രു​വ​രു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ. ഇ​തി​നി​ടെ കൊ​ല്ലം പു​ന​ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ർ​എ​സ്പി നേ​താ​വി​നും സൂ​ര്യാ​ഘാ​ത​മേ​റ്റു. പു​ന​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നാ​സ​ർ ഖാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ർ​ഗോ​ട്ട് മൂ​ന്നു വ​യ​സു​കാ​രി​ക്കും പൊ​ള്ള​ലേ​റ്റു. കു​മ്പള സ്വ​ദേ​ശി മ​ർ​വ​യ്ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. 

അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ച്ച തോ​തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ മ​തി​യാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വെ​യി​ൽ നേ​രി​ട്ടേ​ൽ​ക്കു​ന്ന വി​ധ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ 3മ​ണി​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റ്റി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

Today's Rashi Phalam April 29|കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്, ശാന്തമായ സമീപനം ഗുണകരമാകും

'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

ശക്തമായ ഇടിമിന്നല്‍: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു

SCROLL FOR NEXT