Kerala

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ ഹാഷിഷ് ഓയിലും 100 കിലോ കഞ്ചാവും പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

ലോറിയില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട. 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ എല്‍ദോ എബ്രഹാം, സെബിന്‍ എന്നിവര്‍ പിടിയിലായി. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.

ലോറിയില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. പിടിച്ചെടുത്ത നൂറ് കിലോ കഞ്ചാവിന് വിപണിയില്‍ 50 ലക്ഷത്തോളം രൂപ വിലവരും. ഹാഷിഷ് ഓയിലിന് ഒരു കോടി രൂപ വിലവരുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു