Kerala

നിപ വൈറസ്: കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും

വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിപ വൈറസ് ബാധയേറ്റ് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് നാളെ ആശുപത്രി വിടും. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ 53 ദിവസമായി ചികിസ്തയില്‍ കഴിയുകയായിരുന്നു യുവാവ്. നാളെ രാവിലെ 8.30ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പങ്കെടുക്കും. 

ഈ ചടങ്ങില്‍ വെച്ചായിരിക്കും യുവാവിനെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പറവൂര്‍ സ്വദേശിയായ 23 വയസുള്ള വിദ്യാര്‍ത്ഥി രണ്ട് മാസത്തോളമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇനി വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന്‌ കോളേജില്‍ പോകാനും പഠനം പുനരാംരംഭിക്കാനും സാധിക്കും.

വിദ്യാര്‍ത്ഥിയുടെ രക്തസാംപിള്‍ ഫലം ജൂണ്‍ 15ന് നെഗറ്റീവായിരുന്നു. പിന്നീടുള്ള ഒരു മാസത്തിലേറെയായി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം