കൊച്ചി: ദീലിപിനെ അഭിനേതാക്കളുടെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ നേതൃയോഗം തീരുമാനിച്ചതിന് പിന്നാലെ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുവരെ സംഘടനയുടെ ഭാഗമാകാനില്ലെന്ന് ദിലീപ്. ഇത് സംബന്ധിച്ച് അമ്മയുടെ നേതൃത്വത്തിന് ദിലീപ് കത്ത് കൈമാറി
സംഘടനയെ തന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതില്‍ വിഷമമുണ്ട്. തന്നൈ പുറത്താക്കിയ നടപടി നിലനില്‍ക്കില്ലന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. അതിന് സഹപ്രവര്‍ത്തകര്‍ക്കും അമ്മ ഭാരവാഹികള്‍ക്കും നന്ദി പറയുന്നുവെന്നും ദിലീപ് കത്തില്‍ പറയുന്നു
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെ തുടര്‍ന്ന് ആക്രമത്തിന് ഇരയായ നടിയും മറ്റ് മൂന്ന് നടിമാരും സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. പൃഥിരാജ് ഉള്‍പ്പടെയുള്ള നടന്‍മാരും നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കത്തിന്റെ പൂര്‍ണരൂപം
ഞാന്‍ അമ്മയ്ക്കയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.
ജനറല്‍ സെക്രട്ടറി അമ്മ
തിരുവനന്തപുരം
സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുീ വരെ
ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
'ഫിയോക്ക്' എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്
മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു
അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates