Kerala

നിരീക്ഷണത്തിലിരിക്കെ കോട്ടയത്ത് മരിച്ച യുവാവിന് കോവിഡ് രോഗബാധയില്ല ; പരിശോധനാഫലം നെഗറ്റീവ്

കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥിനാണ് (39) കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥിനാണ് (39) കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.

വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഇദ്ദേഹം ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച മഞ്ജുനാഥിന് ചികിത്സ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

PM Internship Scheme: ഹോട്ടൽ മാനേജ്‍മെന്റ് യോഗ്യതയുണ്ടോ?, കൊച്ചി 'വിവാന്ത'യിൽ പരിശീലനം നേടാം

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ച കേസ്; കസ്റ്റഡിയിലായ വയനാട് സ്വദേശിനിയായ നഴ്സിനെ വിട്ടയച്ചു

സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്

ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം