Kerala

നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം ; മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗം ?

ചെരണി എളങ്കൂര്‍ റോഡില്‍  വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയിലാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ചെരണി എളങ്കൂര്‍ റോഡില്‍  വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയിലാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി വട്ടപ്പാറ പൂളക്കുന്നന്‍ നിയാസ് ബാബു(44), മേലാക്കം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി റിയാസ്(33) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

രാവിലെ 11 മണി യോടെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. ഒരാളുടെ മൃതദേഹം ഓട്ടോയുടെ മുന്‍സീറ്റിലും രണ്ടാമന്റേത് പുറകിലെ സീറ്റിലുമാണ്. ഓട്ടോയില്‍ നിന്ന് മയക്ക് മരുന്ന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. 

നിരവധി കഞ്ചാവ് കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നത്. മലപ്പുറത്ത് നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

'ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റുമോ?, വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?'

ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

'അങ്ങനെ ഒപിയത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി, അപ്പോഴാണ് ഈ വില്ലൻമാരും ഉണ്ടായത്'; ‘ഡ്രാഗൺ’ ഗ്ലിംപ്‌സിൽ തിളങ്ങി ബിജു മേനോനും

SCROLL FOR NEXT