Kerala

നിര്‍ദേശം മാറിപ്പോയി: ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം

മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം പാപ്പാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അബദ്ധത്തില്‍ ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍ എന്ന ആനപാപ്പാന്‍ ആണ് അപകടത്തില്‍ പെട്ടത്. കോട്ടയത്ത് ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.

അരുണ്‍ കിടക്കാനേ എന്ന് പറഞ്ഞപ്പോള്‍ പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാന്‍ ആനയോട് പറയുന്നതിനിടെ പാപ്പാന്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം പാപ്പാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്