Kerala

നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് ഉപാധികളുമായി ഹരിത ട്രൈബ്യൂണല്‍

ചാലക്കുടിപ്പുഴയുടെ അടിത്തട്ടിലുള്ള പൈപ്പുകള്‍ മുകളിലേക്കു കൊണ്ടുവരണം എന്നത് ഉള്‍പ്പെടെ ഇരുപത്തിയഞ്ച് ഉപാധികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൃശൂര്‍ ചാലക്കുടിയിലെ നിറ്റ ജെലാറ്റിന്‍ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉപാധികള്‍ നിശ്ചയിച്ചു. കമ്പനിയിലെ മാലിന്യങ്ങള്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് പ്രധാന ഉപാധി. ചാലക്കുടിപ്പുഴയുടെ അടിത്തട്ടിലുള്ള പൈപ്പുകള്‍ മുകളിലേക്കു കൊണ്ടുവരണം എന്നത് ഉള്‍പ്പെടെ ഇരുപത്തിയഞ്ച് ഉപാധികളാണ് ഹരിത ട്രൈബ്യൂണല്‍ മുന്നോട്ടുവച്ചിട്ടുളളത്.

നിറ്റ ജെലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം പ്രദേശത്ത് വന്‍ മാലിന്യ പ്രശ്‌നത്തിന് ഇടയാക്കുന്നുവെന്നാണ് പരാതി. കമ്പനിക്കെതിരെ ഏറെ നാളായി നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരികയാണ്. പഞ്ചായത്ത് ലൈസന്‍സ് പുതുക്കി
നല്‍കാത്തതിനെത്തുടര്‍ന്ന് കമ്പനി കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT