Kerala

'നൂറ് പശുക്കളും ഒരു ലക്ഷം മനുഷ്യരും പ്രളയത്തില്‍ പെട്ടു';  കേന്ദ്രത്തെ ട്രോളി ടൊവിനോ

അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ പിടിച്ചുകുലുക്കി പ്രളയം എത്തിയപ്പോള്‍, മുന്‍പൊരിക്കലും കാണാത്ത ഒത്തൊരുമയാണ് സംസ്ഥാനത്ത് ഒന്നടങ്കം ദൃശ്യമായത്. ജാതിമതഭേദമന്യേ എല്ലാവരും കൈയ്യും മെയ്യും മറന്ന്  രക്ഷാദൗത്യത്തില്‍ പങ്കാളിയായി. ചെറുപ്പക്കാരുടെ സാന്നിധ്യമാണ് സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. സെലിബ്രിറ്റികള്‍ അടക്കം സജീവ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നു. അതില്‍ മലയാളികളുടെ മനസ് കവര്‍ന്നത് യുവ താരം ടൊവീനോ തോമസാണ്. 

പ്രളയം തുടങ്ങിയ ദിവസം മുതല്‍ ഇരിങ്ങാലക്കുടക്കാരനായ ടോവിനോ ദിവസങ്ങളോളം ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആളുകള്‍ക്കായി തന്റെ വീടിന്റെ വാതിലുകള്‍ തുറന്നിട്ട അദ്ദേഹം അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങള്‍ക്കൊപ്പം ആയിരുന്നു ദിവസങ്ങളോളം. അവര്‍ക്കു ഭക്ഷണവും വെള്ളവും എത്തിച്ചും, അവിടുത്തെ ഓരോ ജോലികള്‍ ചെയ്തും, അതുപോലെ തന്നെ യുവാക്കളെ തന്റെ വാക്കുകള്‍ കൊണ്ട് ഉത്തേജിപ്പിച്ചും ഈ യുവ താരം മലയാളികളുടെ താരമായി മാറി. 

ഇത്തവണ കേന്ദ്ര സര്‍ക്കാരിനെ ട്രോളി തന്റെ അമര്‍ഷം പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. 'നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും', കേന്ദ്രസഹായ വേണമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ ആവശ്യപ്പെട്ടത്. അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കേരളത്തിന് കൈത്താങ്ങെത്തുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആദ്യം 100 കോടിയും പിന്നെ 500 കോടിയുമാണ് ഇതുവരെ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പരിമിതമാണ് എന്ന് അഭിപ്രായമാണ് കേരളത്തിന് പൊതുവായി ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള'യെ 'കേരളം' ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍

'തുടരണോ ഈ കോഴിമന്ത്രി?'; ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

'വിളിക്കുമെന്ന് പറഞ്ഞതിന് അജു ദേഷ്യപ്പെടുമോ എന്ന് പേടിച്ചു'; വര്‍ഷങ്ങള്‍ക്ക് ശേഷം ലിഫ്റ്റില്‍ വച്ച് കണ്ടപ്പോള്‍; ദീപ നായര്‍ പറയുന്നു

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ചങ്ങാതി നന്നല്ലെങ്കിൽ വാർദ്ധക്യം വേഗത്തിലെത്തും! 9 മാസം വരെ പ്രായക്കൂടുതൽ തോന്നിക്കാമെന്ന് പഠനം

SCROLL FOR NEXT