Kerala

നൂറ് മുതൽ 500 വരെ; ഹെൽമെറ്റും സീറ്റ് ബൽറ്റും ധരിച്ചില്ലെങ്കിൽ സെപ്തംബര്‍മുതൽ പിഴ 

കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടർ വാഹനനിയമം നടപ്പിലായാൽ പിഴ സംഖ്യ ഉയരും

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം∙ ഇരുചക്രവാഹനത്തിൽ പിന്നിലിരിക്കുന്നവർ ഹെൽമറ്റും കാർ യാത്രക്കാരെല്ലാവരും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ സെപ്തംബര്‍
മുതൽ പിഴ നൽകേണ്ടിവരും.100 രൂപ മുതൽ 500 രൂപ വരെയായിരിക്കും പിഴ. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടർ വാഹനനിയമം നടപ്പിലായാൽ പിഴ സംഖ്യ ഉയരും. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. 

ഓഗസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രചാരണവും യാത്രക്കാർക്കു മുന്നറിയിപ്പും നൽകാനാണു കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. അതിനുശേഷം പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണു നിർദേശം.

സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെയും ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം വിവരിക്കുന്ന വിഡിയോ/സ്ലൈഡ് ഷോ, വാഹനം വിൽക്കുന്നതിനു മുൻപ് ഡീലർമാർ നിർബന്ധമായും ഉപയോക്താവിനായി പ്രദർശിപ്പിക്കണമെന്നു മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. ലഘുലേഖകളും ഉപയോക്താക്കൾക്കു നൽകണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

SCROLL FOR NEXT