ബോബി ചെമ്മണ്ണൂര്‍ 
Kerala

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി; കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തര്‍ക്കഭൂമി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി. ഉടമ വസന്തയുടെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികള്‍ക്ക് കൈമാറും. പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. 

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി വാങ്ങിയത്.

കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. 

കോടതി ഉത്തരവ് പ്രകാരം വീടൊഴിപ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച് ദമ്പതികളായ രാജനും അമ്പിളിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീകൊളുത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളുടെ സംരക്ഷണം നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍