Kerala

നെല്ലിക്ക പറിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണു ; ആറാം ക്ലാസുകാരന് ദാരുണാന്ത്യം

നെല്ലിക്ക പറിക്കുന്നതിനായി കിണറിന്റെ ആള്‍മറയില്‍  കയറി നിന്ന ആറാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. കൂട്ടുകനി സ്‌കൂളിലെ  ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ജിത്താണ്

Author : സമകാലിക മലയാളം ഡെസ്ക്

 കാസര്‍കോട്: നെല്ലിക്ക പറിക്കുന്നതിനായി കിണറിന്റെ ആള്‍മറയില്‍  കയറി നിന്ന ആറാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം. കൂട്ടുകനി സ്‌കൂളിലെ  ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ജിത്താണ് (12) മരിച്ചത്. 

 കൂട്ടുകാരുമൊത്ത് നെല്ലിക്ക പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിഭ്രാന്തരായ കൂട്ടുകാര്‍ ഓടിചെന്ന് നാട്ടുകാരെ വിവരമറിയിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടക്കേക്കര സ്വദേശിയായ ചന്ദ്രന്റെ മകനാണ് അരുണ്‍ജിത്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

ദുബൈയില്‍നിന്നെത്തി, തിരുവനന്തപുരത്ത് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; 'വിസ്മയമല്ല വിനാശം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

200ലേറെ വര്‍ഷം പഴക്കം; ജൂതപാരമ്പര്യത്തിന്റെ ഭാഗമായ കെട്ടിടം; ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം