Kerala

ന്യൂഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ; പകല്‍ 11.25 ന് പുറപ്പെടും

ന്യൂഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ കൊങ്കണ്‍ വഴിയാണ് ട്രെയിന്‍ ഓടുക. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തിച്ചേരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ഡല്‍ഹിയില്‍ നിന്നും രാവിലെ 11. 25 നാണ് ട്രെയിന്‍ പുറപ്പെടുക. രാജ്യത്ത് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍ സര്‍വീസ് ഇന്നലെ മുതലാണ് റെയില്‍വേ  പുനരാരംഭിച്ചത്.

ന്യൂഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ കൊങ്കണ്‍ വഴിയാണ് ട്രെയിന്‍ ഓടുക. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തിച്ചേരും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്. ഐആര്‍സിടിസി വഴി മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ട്രെയിന്‍ പുറപ്പെടുന്നതിനു 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിപ്പിക്കും. ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.

ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും മൂന്ന് സര്‍വീസുകള്‍ തിരിച്ച് ഡല്‍ഹിയിലേക്കുമാണ് ഉണ്ടാകുക. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ന്യൂഡല്‍ഹിയിലേക്കുമാണ് സര്‍വീസുകള്‍. തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 7.45 ന് പുറപ്പെടും.

ട്രെയിന് കേരളത്തില്‍ അവസാന സ്‌റ്റോപ്പായ തിരുവനന്തപുരത്തിന് പുറമെ രണ്ട് സ്‌റ്റോപ്പുകള്‍ മാത്രമാണ് ഉണ്ടാകുക. എറണാകുളം ജങ്ഷന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് കേരളത്തില്‍ ട്രെയിന്‍ നിര്‍ത്തുക.  മറ്റു സ്‌റ്റോപ്പുകള്‍ മംഗളുരു, മഡ്ഗാവ്, പനവേല്‍, വഡോദര, കോട്ട എന്നിവയാണ്.

കര്‍ശന പരിശോധകള്‍ക്ക് ശേഷം മാത്രമാണ് യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിക്കൂ. രോഗലക്ഷണമുള്ളവരെ ട്രെയിന്‍ യാത്രയ്ക്ക് അനുവദിക്കില്ല. സ്‌റ്റേഷനിലെത്തുമ്പോഴും പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനാല്‍ ടിക്കറ്റ് ലഭിച്ച യാത്രക്കാര്‍ ഒന്നര മണിക്കൂര്‍ മുമ്പ് സ്റ്റേഷനിലെത്തണം. സീറ്റ് ഉറപ്പാക്കിയ ടിക്കറ്റുള്ളവരെ മാത്രമേ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരന് സ്‌റ്റേഷനിലേക്ക് വരാനും സ്‌റ്റേഷനില്‍ നിന്ന് പോകാനുമുള്ള വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ടിക്കറ്റ്  രേഖയായി ഉപയോഗിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം