Kerala

ന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

ന്യൂനമര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ ആറ് മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുണ്ട്.ഒക്ടോബര്‍ രണ്ടിന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികള്‍ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കും ഫിഷറീസ് വകുപ്പ് ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട  മുന്നറിയിപ്പ് കൈമാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കണം. ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരം അണയണം. ഞായറാഴ്ച മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരത്ത് എത്തണം.

കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ് എന്ന് ഉറപ്പുവരുത്തണമെന്നും അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കണമെന്ന് തീരദേശ പോലീസിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT