Kerala

ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; 'അംഫാൻ' നാളെ ചുഴലിക്കാറ്റായേക്കും ; കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും, ജാ​ഗ്രതാ നിർദേശം

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന അംഫാൻ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. വെള്ളിയാഴ്ച ഇത് കൂടുതൽ ശക്തമാവും. ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നി​ഗമനം. ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറൻ ബംഗാൾ ഉൾക്കലിലേക്ക്‌ തിരിയുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇതേത്തുടർന്ന് കേരളത്തിൽ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്തമഴയും കാറ്റും തുടരും.

അതേസമയം ബം​ഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന അംഫാൻ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുത്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ  നാളെയും തിങ്കളാഴ്ചയും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലുമാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ