Kerala

ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ല; ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള-ആനുകൂല്യങ്ങളിൽ പ്രതിസന്ധിക്ക് സാധ്യത; ആവശ്യമെങ്കിൽ സർക്കാർ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നടവരവ് കുറയ്ക്കുക എന്നത് ആർഎസ് എസ്-സംഘപരിവാർ-ബിജെപി ലക്ഷ്യമാണ്

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ന്നാ​ൽ ഇ​ത് ദേ​വ​സ്വം ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കും. ദേവസ്വം  ബോ​ർ​ഡി​ലെ ശ​മ്പ​ളം, പെ​ൻ​ഷ​ൻ, ആനുകൂല്യങ്ങൾ എ​ന്നി​വയിൽ പ്രതിസന്ധി ഉണ്ടാകും. ​ അത്തരം ഒരു പ്രതിസന്ധി വന്നാൽ സർക്കാർ സഹായിക്കും. എന്തായാലും അവരെ സർക്കാർ ഉപേക്ഷിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു. 

നടവരവ് കുറയ്ക്കുക എന്നത് ആർഎസ് എസ്-സംഘപരിവാർ-ബിജെപി ലക്ഷ്യമാണ്. അതിനുവേണ്ടിയാണ് അവർ ശബരിമലയുടെ പ്രക്ഷോഭകേന്ദ്രം സന്നിധാനമാക്കി മാറ്റിയത്. ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ആകുലതയും ഭയവും വിശ്വാസികൾക്കിടയിലുണ്ടായി. ഇത് ഭക്തരുടെ വരവിനെ ബാധിച്ചു. ഇപ്പോൾ ഇത് കുറയുകയാണ്. സമാധാനപരമായി ശബരിമല ദർശനത്തിനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ലെ ന​ട​വ​ര​വ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ വ​രു​മാ​ന​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു 14.34 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടെ​ന്നാണ് ദേ​വ​സ്വം ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള ആ​കെ വ​രു​മാ​നം 8.48 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ 22.82 കോ​ടി രൂ​പ ല​ഭി​ച്ചി​രു​ന്നു. ക​ണ​ക്കു​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും കു​റ​വി​നെ സം​ബ​ന്ധി​ച്ചു ദേ​വ​സ്വം വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ൻ കു​റ​വാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളുമാണ് ഭക്തരുടെ വരവ് കുറയാൻ ഇടയാക്കിയതെന്ന് ദേവസ്വം ബോർഡും വിലയിരുത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

SCROLL FOR NEXT