പ്രതീകാത്മക ചിത്രം 
Kerala

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി ടെലിവിഷനും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു ; സാധനങ്ങളുമായി ചെന്നുപെട്ടത് പൊലീസിന് മുന്നിൽ ;  അഞ്ച് സ്ത്രീകൾ അറസ്റ്റിൽ

പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതലാണെന്ന് തെളിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ സംഭവത്തിൽ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ. കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശികളായ ജ്യോതി രാഘവൻ (25), മിത്ര ജസ്‌വിൻ (21), അമ്മു വിനോദ് (20), പൊന്നി അപ്പു (16), സെൽഫി സുരേഷ് (20) എന്നിവരാണ് പിടിയിലായത്.

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ അതിക്രമിച്ചുകയറി ടെലിവിഷനും ഗൃഹോപകരണങ്ങളും പാത്രങ്ങളുമാണ് ഇവർ മോഷ്‌ടിച്ചത്. ബ്യൂമോണ്ട് ഹോട്ടലിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. മോഷ്ടിച്ച സാധനങ്ങളുമായി പോകുന്ന പ്രതികളെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുള്ളത് മോഷണമുതലാണെന്ന് തെളിഞ്ഞത്. 

കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി  ചോദ്യം ചെയ്തതോടെ മുമ്പും മോഷണം നടത്തിയതായി തെളിഞ്ഞു. വില്പന നടത്തിയ സാധനങ്ങൾ, അവ വാങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT