Kerala

പന്ത്രണ്ടും പതിനാലും വയസ്സുളള മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതി കാമുകനൊപ്പം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനൊടൊപ്പം അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനൊടൊപ്പം അറസ്റ്റ് ചെയ്തു. തിരുവല്ല നെല്ലാട് പാലയ്ക്കലോടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ കുറവന്‍കുഴി ആലങ്കോട്ട് വീട്ടില്‍ അമ്പിളി (31), അയിരൂര്‍ പ്ലാങ്കമണ്‍ വെള്ളിയറ പനച്ചിക്കല്‍ വീട്ടില്‍ നിധീഷ്‌മോന്‍ (27)എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അമ്പിളി. നിധീഷ് മോന്‍ ഇവരുടെ ബന്ധുവാണ്.

ഫെബ്രുവരി ഒന്‍പതുമുതല്‍ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭര്‍ത്താവ് സനല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്പിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച പൊലീസ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം നാട്ടിലെത്തിയ ഇവര്‍ സ്‌റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങി.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിലുളള വകുപ്പ് ചുമത്തിയാണ് യുവതിയുടെ അറസ്റ്റ്. പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച് നാടുവിടാന്‍ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേല്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍