Kerala

പരിപാടി അവതരിപ്പിക്കുന്നതിനിടെ പ്രമുഖ മിമിക്രി കലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു

കല്യാണസദസ്സില്‍ രാത്രി കലാപരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കല്യാണസദസ്സില്‍ രാത്രി കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മിമിക്രി കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീക്ക് മാത്തോട്ടമാണ് ഇന്നലെ രാത്രി തിരുവണ്ണൂരില്‍ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. 46 വയസ്സായിരുന്നു.

ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെലിവിഷന്‍ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തിയ റഫീക്ക് കൊച്ചിന്‍ പോപ്പിന്‍സ്, തൃശൂര്‍ തൈക്ലോണ്‍ ട്രൂപ്പുകളില്‍ അംഗമായിരുന്നു. പരേതനായ ചക്കുംകടവ് എന്‍എസ് മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഫസ്തിമ. മക്കള്‍ ഇനായത്ത്, തമീം. കബറടക്കം ഇന്ന് ഉച്ചയ്ക്ക് മാത്തോട്ടം കബര്‍സ്ഥാനില്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം