Kerala

പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് സിപിഎമ്മിന്റെ നല്ല ഉദ്ദേശമല്ല; പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

പര്‍ദയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരാമര്‍ശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പര്‍ദയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരാമര്‍ശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് മോശമായി പോയി. ഇക്കാര്യത്തില്‍ സിപിഎമ്മിന്റേത് നല്ല ഉദ്ദേശമല്ല. ഇതിനെതിരെയുളള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. 
വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്ന ചോദ്യവും കൂടി ഉന്നയിച്ചു കൊണ്ടായിരുന്നു ജയരാജന്റെ വിവാദ പ്രസ്താവന. കണ്ണൂര്‍, കാസര്‍കോഡ് ലോക്‌സഭ മണ്ഡലങ്ങളില്‍ കളളവോട്ട് നടന്ന ഏഴു ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു എം വി ജയരാജന്റെ പ്രസ്താവന. ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT