Kerala

പറന്നുവീണ ഒരു ലക്ഷം രൂപയുടെ കനേഡിയന്‍ ഡോളറുകള്‍ മനസിനെ ചാഞ്ചല്യപ്പെടുത്തിയില്ല; സത്യസന്ധതയുടെ ആള്‍രൂപമായി നാദിര്‍ഷ, ശബരിമല യാത്ര മുടങ്ങില്ലെന്ന ആശ്വാസത്തില്‍ അമര്‍നാഥ് 

ആലുവ തോട്ടമുഖം പളളിക്കുഴി സ്വദേശിയായ നാദിര്‍ഷയുടെ സത്യസന്ധത മൂലം ശബരിമല യാത്ര മുടങ്ങില്ലെന്ന ആശ്വാസത്തിലാണ് അമര്‍നാഥ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കാനഡയില്‍ നിന്നെത്തിയ അമര്‍നാഥ് ഈ ദിവസം മറക്കാനിടയില്ല. ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍ക്ക് ഒടുവില്‍ സത്യസന്ധതയുടെ രൂപത്തില്‍ ആശ്വാസം വന്നെത്തിയ അനുഭവമാണ് അമര്‍നാഥിന് പറയാനുളളത്. ആലുവ തോട്ടമുഖം പളളിക്കുഴി സ്വദേശിയായ നാദിര്‍ഷയുടെ സത്യസന്ധത മൂലം ശബരിമല യാത്ര മുടങ്ങില്ലെന്ന ആശ്വാസത്തിലാണ് അമര്‍നാഥ്.

കോഴിക്കട നടത്തുന്ന നാദിര്‍ഷയും സുഹൃത്തുക്കളും റോഡില്‍ നില്‍ക്കുമ്പോഴാണ് ഓടുന്ന കാറിനു മുകളില്‍ നിന്നു പഴ്‌സ് കണ്‍മുന്നില്‍ പറന്നുവീണത്. ഒരു ലക്ഷം രൂപയുടെ കനേഡിയന്‍ ഡോളര്‍, 25,000 ഇന്ത്യന്‍ രൂപ, 5 ഡെബിറ്റ് കാര്‍ഡുകള്‍, കാനഡയിലെ െ്രെഡവിങ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവയായിരുന്നു പഴ്‌സിനുള്ളിലുണ്ടായിരുന്നത്.

റോഡിന്റെ പല ഭാഗത്തു ചിതറി വീണ നോട്ടുകള്‍ നാദിര്‍ഷയും കൂട്ടുകാരും പെറുക്കിയെടുത്തു പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ശബരിമല ദര്‍ശനത്തിന് 5 ദിവസത്തേക്കു കാനഡയില്‍ നിന്നെത്തിയ കണ്ണൂര്‍ പരിയാരം സ്വദേശി അമര്‍നാഥിന്റേതായിരുന്നു പഴ്‌സ്. 21 വര്‍ഷമായി അവിടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അമര്‍നാഥ്

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ടാക്‌സിയില്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ സ്‌ക്വയറിലെത്തി. െ്രെഡവര്‍ക്കു പോക്കറ്റ് മണി നല്‍കാന്‍ എടുത്ത പഴ്‌സ് കാറിനു മുകളില്‍ വച്ചു മറന്നു. മുറിയില്‍ എത്തിയപ്പോഴാണ് ഓര്‍മ വന്നത്. ഉടന്‍ പൊലീസില്‍ അറിയിച്ചു. എസ്‌ഐ മുഹമ്മദ് ബഷീര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പഴ്‌സുമായി കാര്‍ നീങ്ങുന്നതു കണ്ടു.

ഓടുന്ന കാറിനു മുകളില്‍ നിന്നു പഴ്‌സ് എവിടെയാണ് വീണതെന്ന് പക്ഷേ വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് നാദിര്‍ഷ സ്‌റ്റേഷനില്‍ എത്തിയത്. അപ്പോള്‍ തന്നെ അമര്‍നാഥിനെ വരുത്തി കൈമാറി. സന്തോഷസൂചകമായി അമര്‍നാഥ് 100 കനേഡിയന്‍ ഡോളര്‍ നാദിര്‍ഷയ്ക്കു സമ്മാനിച്ചു. സ്വന്തമായി വീടില്ലാത്ത നാദിര്‍ഷ വാടക വീട്ടിലാണ് കഴിയുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT