Kerala

പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും സുഹൃത്തക്കളെന്ന് ദിലീപ്‌

പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നും ആരോടൊക്കെ കൂട്ട് കൂടണമെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നും എനിക്ക് അത്തരക്കാരായി കൂട്ടില്ലെന്നും ദിലീപ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓടുന്ന വാഹനത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദിലീപ്. പള്‍സര്‍ സുനിയും നടിയും ഒരുമിച്ച് നടന്നവരെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഒരുസ്വകാര്യ ചാനല്‍ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ വിവാദ പരാമര്‍ശം.

പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നും ആരോടൊക്കെ കൂട്ട് കൂടണമെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നും എനിക്ക് അത്തരക്കാരായി കൂട്ടില്ലെന്നും ദിലീപ് പറഞ്ഞു. ഇവര്‍ ഒരുമിച്ച് ഗോവയില്‍ ജോലി ചെയ്തിരുന്നെന്ന് സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെല്ലാമെന്ന് ദിലീപ് പറഞ്ഞിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ലാല്‍ജോസും സലീം കുമാറും അജുവര്‍ഗീസും രംഗത്തെത്തിയിരുന്നു. ദിലീപിനൊപ്പം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശവും വിവാദമായിരുന്നു.

പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പള്‍സര്‍ സുനി വിളിച്ചതിന്റെ ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഫോണ്‍കോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം