Kerala

പഴയ സിനിമാ രം​ഗങ്ങളിൽ കാണുന്ന പോലയല്ല കള്ളുഷാപ്പ്; സത്യവാങ്മൂലം

പഴയ സിനിമാ സീൻ പോലെയല്ല കള്ളുഷാപ്പുകളിലെ കാര്യങ്ങളെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

Author : സമകാലിക മലയാളം ഡെസ്ക്

കൊ‌ച്ചി: പഴയ സിനിമാ സീൻ പോലെയല്ല കള്ളുഷാപ്പുകളിലെ കാര്യങ്ങളെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരേയുള്ള ഹർജിയിൽ ഓൽ കേരള ടോഡി ഷോപ്പ് ലൈസൻസീസ് അസേസിയേഷൻ നൽകിയ സത്യവാങ്മൂലത്തിലാണിത്. 

കള്ളുഷാപ്പുകൾ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമല്ല. ബാറിന്റേയും ബിവറേജസിന്റേയും പരിസരങ്ങളിലുള്ളതു പോലെ ക്രിമിനൽ പ്രവർത്തനമൊന്നും കള്ളുഷാപ്പിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. വൃത്തിയുള്ള സാഹചര്യങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. അച്ചടക്കവുമുണ്ട്. 

ഷാപ്പു കറിയും മറ്റും കഴിക്കാൻ കുടുംബമായിട്ടാണ് ആളുകളെത്തുന്നത്. മറിച്ചുള്ളവ പഴയ സിനിമാ സീനുകളിൽ മാത്രമാണുള്ളതെന്നും അസോസിയേഷൻ സെക്രട്ടറി വികെ അജിത് ബാബു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 

ഷാപ്പുകൾ സ്ഥാപിക്കും മുൻപ് പരിസരവാസികളുടെ ജനഹിതം തേടണമെന്ന അമിക്കസ് ക്യൂറി‌യുടെ ശുപാർശ പ്രായോ​ഗികമല്ല. പട്ടാമ്പിയിലെ ജനവാസ കേന്ദ്രത്തിലേക്ക് കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പരിസരവാസിയായ വിലാസിനി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT