Kerala

പാചകവാതകസിലിണ്ടറില്‍ നിന്ന് പൊള്ളലേറ്റ് ഹോട്ടല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം

പുതിയ പാചക വാതക സിലിണ്ടറിന്റെ അടപ്പ് മാറ്റിയപ്പോള്‍ വാതക ചോര്‍ച്ച ഉണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന അടുപ്പില്‍ നിന്ന് തീ പടരുകയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ ഹോട്ടല്‍ ജീവനക്കാരി മരിച്ചു. ചെങ്ങന്നൂരിലെ തിരുവല്ല ഓതറ സ്വദേശിനി ഇന്ദിരയാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷഷനിലാണ് സംഭവം. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു.   

പുതിയ പാചക വാതക സിലിണ്ടറിന്റെ അടപ്പ് മാറ്റിയപ്പോള്‍ വാതക ചോര്‍ച്ച ഉണ്ടാവുകയും തൊട്ടടുത്തുണ്ടായിരുന്ന അടുപ്പില്‍ നിന്ന് തീ പടരുകയുമായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും ഇടുങ്ങിയ റോഡിലൂടെ എത്തിച്ചേരുന്നതിന് താമസം നേരിട്ടു. തീയണച്ചശേഷം ഇന്ദിരയെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് വണ്ടാനത്തേക്ക് മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT