Kerala

പാമ്പിന്‍കുഞ്ഞുങ്ങളെ നാവില്‍ കടിപ്പിക്കാന്‍ നല്‍കി, സുരേഷിന് ലഹരിമാഫിയയുമായി ബന്ധം ; സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രയ്ക്ക് കഴിഞ്ഞില്ലെന്ന് സൂരജ്

തന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയാകാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവും പ്രതിയുമായ സൂരജ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. വനംവകുപ്പ് നടത്തിയ തെളിവെടുപ്പിലാണ് കണ്ടെത്തല്‍. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം തന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയാകാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവും പ്രതിയുമായ സൂരജ് വനംവകുപ്പിന് മൊഴി നല്‍കി. സുരേഷിന്റെ പക്കല്‍നിന്നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിന് അറിയാമായിരുന്നു എന്നും സൂരജ് പറഞ്ഞു.

മൂര്‍ഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതി സുരേഷിനെ വീണ്ടും എത്തിച്ച് തെളിവെടുത്തു. മൂര്‍ഖന്‍ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ചു.

പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അഞ്ചല്‍ റെയ്ഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്