Kerala

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റു; ദാരുണാന്ത്യം 

അടൂർ സ്വദേശി സൂരജിന്റെ ഭാര്യ ഉത്രയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റു മരിച്ചു. അടൂർ പറക്കോട് സ്വദേശി സൂരജിന്റെ ഭാര്യ ഉത്രയാണ് (25) മരിച്ചത്.  മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ വച്ച് പാമ്പുകടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു ഉത്ര. ‌‌‌

ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ്. പാമ്പുകടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കി മാതാപിതാക്കൾക്കൊപ്പം ഏറത്തെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഉത്ര. വ്യാഴാഴ്‌ച രാവിലെ അമ്മ ചായകുടിക്കാൻ വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിലാണ്‌ പാമ്പുകടിയേറ്റത്‌ അറിഞ്ഞത്‌.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സൂരജ്. മകൻ: ധ്രുവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്