Kerala

പാലക്കാട് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്. കൈക്ക് പരുക്കേറ്റ അരുണിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. അതിന്റെ ഭാഗമായാണ് സംഘര്‍ഷമെന്നാണ് സൂചന. വൈകീട്ട്് അട്ടപ്പാടിയില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍