Kerala

പാലത്തായി പീഡനക്കേസ്; തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

പാലത്തായിയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാലത്തായിയില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ഭാഗികമാണെന്ന് കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. 

പ്രതിയായ ബിജെപി പ്രാദേശിക നേതാവ് പത്മരാജന് എതിരെ പോക്‌സോ ചുമത്തുന്നതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന്  കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. കേസിലെ  പ്രതിയായ ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.  

പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ണൂറാം ദിവസമാണ് അന്വേഷണസംഘം ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം