Kerala

പാലാരിവട്ടം അഴിമതി :ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് ; കരാറുകാരന് വായ്പ നല്‍കിയത് ഗൂഢലക്ഷ്യത്തോടെ ; 56 ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി

കരാറുകാരന് പലിശ കുറച്ചുനല്‍കി 56 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ്. പാലം നിര്‍മ്മാണ കരാറില്‍ ഇബ്രാഹിംകുഞ്ഞിന്റെ നിലപാട് സംശയകരമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് മുന്‍മന്ത്രിക്കെതിരെ പരാമര്‍ശമുള്ളത്. 

പാലാരിവട്ടം പാലം അഴിമതിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ട്. കരാറുകാരന് ചട്ടം ലംഘിച്ച് വായപ അനുവദിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്. കരാറുകാരന് പലിശ കുറച്ചുനല്‍കി 56 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ടിലുമുള്ളതായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. 

കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ നല്‍കിയത് അഴിമതി നടത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്.  മാത്രമല്ല അന്ന് പൊതുമേഖല ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് 11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കിയിരുന്ന സമയത്താണ് വെറും 7 ശതമാനം പലിശ നിരക്കില്‍ കരാറുകാരന് വായ്പ അനുവദിക്കാന്‍ നിര്‍ദേശിച്ചത്. 

മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ ചോദ്യം ചെയ്തതിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഊിച്ചതായും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലില്‍ സൂരജ് മുന്‍മന്ത്രിക്കെതിരായ നിലപാട് ആവര്‍ത്തിച്ചിരുന്നു. ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിജിലന്‍സ് മന്ത്രിയെ പിന്തുണച്ചത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് വന്നത്'; കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി, കേരളത്തില്‍ ആദ്യം

പച്ചക്കറിയും ചിക്കനും ഒരേ കട്ടിങ് ബോർഡിൽ ആണോ മുറിക്കുന്നത്? ചെറിയ അശ്രദ്ധ പോലും അപകടമാകും

ഷൂട്ടിങ് സ്‌കീറ്റ് ടീം പുരുഷ വനിത വിഭാഗങ്ങളില്‍ വെങ്കലം, സോഫ്റ്റ് ടെന്നിസില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

'പിന്നാലെ നടന്ന് പ്രതികാരബുദ്ധിയോടെ ആരെയും വേട്ടയാടില്ല'; പിണറായിക്കെതിരായ കേസിൽ മുഖ്യമന്ത്രി

കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; രോ-കോയെ കാത്ത് ആരാധകര്‍, വിന്‍ഡീസ് ടീം എത്തി