Kerala

പാലാരിവട്ടം പാലം അഴിമതി: ടിഒ സൂരജിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസില്‍ അറസ്റ്റിലായവരില്‍ കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനു മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അറസ്റ്റിലായവരില്‍ കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനു മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതി എംടി തങ്കച്ചന്‍ എന്നിവരുടെയും ജാമ്യാപേക്ഷകള്‍ കോടതി തള്ളി. പാലം പണിക്കു കരാര്‍ ലഭിച്ച ആര്‍ഡിഎസ് പ്രൊജക്ടിന്റെ മാനേജിങ് ഡയറക്ടറാണ് സുമീത് ഗോയല്‍. പണിയുടെ ചുമതലയുണ്ടായിരുന്ന ആര്‍ബിഡിസികെ മുന്‍ എജിഎം ആണ് തങ്കച്ചന്‍. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടിഒ സൂരജ് കേസില്‍ നാലാം പ്രതിയാണ്. 

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന കേസില്‍ നാല്‍പ്പതു ദിവസമായി റിമാന്‍ഡിലാണ് പ്രതികള്‍. പ്രതികള്‍ സ്വാധീനമുള്ളവരെന്നും പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. മൂന്നു പേര്‍ക്കുമെതിരെ തെളിവുകള്‍ ശക്തമെന്നാണ് വിജിലന്‍സ് വാദം. ഇത് അംഗീകരിച്ച കോടതി ഇവരുടെ ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവരെയൊക്കെ വലിച്ചിഴയ്ക്കുന്നത് എന്തിന്?, സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല'; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

350 മെഗാവാട്ട് ശേഷി, പക്ഷേ ഉത്പാദനമില്ല; വൈദ്യുതി പ്രതിസന്ധിക്കിടെ കായംകുളം നിലയം ചര്‍ച്ചയില്‍

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; ലോകകേരള സഭയ്ക്ക് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

145 കിലോമീറ്റര്‍ റേഞ്ച്, 40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.35 ലക്ഷം രൂപ വില; ഹോണ്ട ക്യൂസി3 വിപണിയില്‍