Kerala

പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗീകാരോപണം; സ്വമേധയാ കേസെടുക്കില്ലെന്ന് വനിതാ കമ്മീഷന്‍

പൊതുഇടത്തില്‍ പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാനുള്ള അധികാരം കമ്മീഷനില്ല. പൊലീസില്‍ പരാതി യുവതി ഇതുവരെയും നല്‍കിയിട്ടില്ലെന്നാണ് അറിവെന്നും

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗീകരോപണ വിഷയത്തില്‍ സ്വമേധയാ കേസെടുക്കില്ലെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. അത്തരം സാഹചര്യം നിലവില്‍ ഇല്ല. യുവതി പരാതി നല്‍കിയാല്‍ കമ്മീഷന്‍ അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ് എന്നും അവര്‍ പറഞ്ഞു.

 വനിതാ കമ്മീഷന് പരാതി ഇതുവരേക്കും ലഭിച്ചിട്ടില്ല. പാര്‍ട്ടിയും കമ്മീഷനും രണ്ടാണ്. അതുകൊണ്ടാണ് സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലാത്തത്. പാര്‍ട്ടിയിലെത്തുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് അതിന്റേതായ സംവിധാനമുണ്ട്.

ഇരയായ യുവതി പൊതുജനങ്ങളുടെ മുമ്പില്‍ വന്ന് പറയുകയോ, പൊതുഇടത്തില്‍ പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കേസെടുക്കാനുള്ള അധികാരം കമ്മീഷനില്ല. പൊലീസില്‍ പരാതി യുവതി ഇതുവരെയും നല്‍കിയിട്ടില്ലെന്നാണ് അറിവെന്നും അവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് ഉപരോധം; ഇറാൻ എണ്ണയുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

ചെപ്പോക്കിൽ 'കിങ്സ്' പോരാട്ടം; ആദ്യ ജയം തേടി ചെന്നൈ

അമേരിക്കക്ക് തിരിച്ചടി; എഫ് 35 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍, വെടിവച്ചിടുന്നത് രണ്ടാം വിമാനം

'ഉപമുഖ്യമന്ത്രി മോഹമില്ല, പുതുതലമുറ ജാതിയും മതവും വർഗീയതയും ഏറ്റെടുക്കില്ല': പികെ കുഞ്ഞാലിക്കുട്ടി

കളി കഴിഞ്ഞ് താരങ്ങളെല്ലാം​ ​ഗ്രൗണ്ട് വിട്ടു; ഒറ്റയ്ക്ക് ഡ​ഗൗട്ടിലെ മാലിന്യങ്ങൾ നീക്കി മാത്യു ഹെയ്ഡൻ (വിഡിയോ)

SCROLL FOR NEXT