Kerala

പി ജയരാജന്‌ ജയ് വിളിച്ച് വരന്‍; അന്ധാളിച്ച് വധു; വീഡിയോ വൈറല്‍

വരുന്ന വഴിയില്‍ സഖാവ് പി  ജയരാജന് കീ ജയ് വിളിച്ചുകൊണ്ടാണ് വരവ്. മുഷ്ടിചുരുട്ടി സഖാവ് പിജെ ജയ് എന്ന് വിളിച്ച് മുന്നില്‍ നടക്കുന്നത് വരന്‍ തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിലാണ് ഓരോ നാടും നഗരവും. നാലാളുകള്‍ കൂടി നില്‍ക്കുന്നിടത്തെല്ലാം തെരഞ്ഞടുപ്പാണ് സജീവ ചര്‍ച്ച. കല്യാണവീട്ടില്‍ പോലും വരന്റെയും വധുവിന്റെയും ഫോട്ടോയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ കൂടി ഇടംപിടിക്കുകയാണ്. എന്നാല്‍ കല്യാണദിവസം വരന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ജയ് വിളിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് വധുവുമൊത്ത് കാല്‍നടയായിട്ടാണ് വരന്‍ വീട്ടിലേയ്ക്ക് വരുന്നത്. കൂട്ടത്തില്‍ സുഹൃത്തുക്കളുമുണ്ട്. വെറുതെ കാല്‍നടയായിട്ടല്ല വരുന്നത്. വരുന്ന വഴിയില്‍ സഖാവ് പി  ജയരാജന് കീ ജയ് വിളിച്ചുകൊണ്ടാണ് വരവ്. മുഷ്ടിചുരുട്ടി സഖാവ് പിജെ ജയ് എന്ന് വിളിച്ച് മുന്നില്‍ നടക്കുന്നത് വരന്‍ തന്നെയാണ്. നവവരന്റെ വേഷമണിഞ്ഞ് ഒരു കയ്യില്‍ പൂമാലയുമേന്തിയാണ് ഈ മുദ്രാവാക്യം വിളി. ഇതെല്ലാം കണ്ട് വധു ആകെ അന്ധാളിച്ചാണ് ഒപ്പം നടക്കുന്നതെന്ന് വിഡിയോയില്‍ നിന്ന് വ്യക്തമാണ്.

വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണമെന്ന ഒരു സിനിമ ഡയലോഗ് ഓര്‍മിപ്പിക്കുകയാണ് ഈ കല്യാണവിഡിയോ. ഏതായാലും രക്തഹാരം അങ്ങോട്ടുമിങ്ങോട്ടുമുള്ള വിവാഹമല്ല എന്നുള്ളത് വിഡിയോയില്‍ നിന്ന് വ്യക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം