Kerala

പിഞ്ചുകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞിന് ദാരുണാന്ത്യം

അഗ്നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളന്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം. വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞു മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകൾ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

വീട്ടുകാരും സമീപവാസികളും ചേർന്നാണ് ആതിരയെ രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളന്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്.  മഞ്ചേരി മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

കരുവാരകുണ്ട് സ്വദേശിയായ രാജേഷാണ് ആതിരയുടെ ഭർത്താവ്. പ്രസവത്തെത്തുടർന്ന് ആതിര സ്വന്തം വീട്ടിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ