Kerala

പിന്നില്‍ നിന്ന് തലയ്ക്കടിച്ചു; വെട്ടുകത്തികൊണ്ട് വെട്ടി; സനൂപിനെ കൊലപ്പെടുത്തിയത് ക്രൂരമായി ആക്രമിച്ച്; പ്രതികളുടെ മൊഴി പുറത്ത്

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലൂടെയെന്ന് പ്രതികളുടെ മൊഴി. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നില്‍ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി സുജയ്‌യും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി സുനീഷും പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് സുജയ്‌യും സുനീഷും പൊലീസ് പിടിയിലായത്.  ഇവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. സംഭവത്തില്‍ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും. 

നന്ദനെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ തൃശൂര്‍ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം. സനൂപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  പ്രതികള്‍ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഇവിടുന്ന് ലഭിച്ച രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT