Kerala

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പൂട്ടില്ലെന്ന് പഞ്ചായത്ത്; അന്വേഷണത്തിനായി മൂന്നംഗസമിതി

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് - പാര്‍ക്കിന്റെ രേഖ പരിശോധിക്കാന്‍ മൂന്നംഗസമിതി - റിപ്പോര്‍ട്ട് ഈ മാസം 31ന് സമര്‍പ്പിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്ക് നിര്‍മ്മാണത്തില്‍ ച്ട്ടലംഘനം നടന്നി്ട്ടില്ലെന്നും പഞ്ചായത്ത് ഭരണസമിതി. ഭരണസമിതിയുടെ തീരുമാനത്തിനെതിരെ യോഗത്തില്‍ ആരും എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. അതേസമയം കൂടുത്‌ല് പരിശോധനയ്ക്കായി മുന്നംഗസമിതിയെ യോഗം ചുമതലപ്പെടുത്തി. ഈ സമിതി പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ മാസം 31നകം റിപ്പോര്‍ട്ട് തയ്യാറാക്കണം, ആ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭരണസമിതിയുടെ അന്തിമതീരുമാനം. അതുവരെ എംഎല്‍എയില്‍ നിന്നും വിശദീകരണം തേടില്ലെന്നും ഭരണസമിതി വ്യക്തമാക്കി

പാര്‍ക്ക് പൂട്ടില്ലെന്ന് നേരത്തെ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ട്. പൊളിക്കാന്‍ തീരുമാനിച്ചാലും പെട്ടെന്ന് പൊളിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. ഇതിന് ഭരണസമിതി യോഗത്തിന്റെ അംഗീകാരം ആവശ്യമില്ല. നിയമപ്രകാരം നോട്ടീസ് നല്‍കി ഉടമയുടെ വാദം കേട്ടശേഷം മാത്രമെ നടപടി എടുക്കു. എല്ലാ രേഖകളും ഉളളതിനാലാണ് പാര്‍ക്കിന് അനുമതി നല്‍കിയത്.

പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് പാര്‍ക്കിന്റെ വിഷയം ചര്‍ച്ച ചെയ്ത കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT