Kerala

പിവി അന്‍വറിനെ കത്രിക പൂട്ടിട്ടത് സമീറയുടെ കട്ടിങ് പ്ലെയര്‍!

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് പാരയായത് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടുകള്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് പാരയായത് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടുകള്‍ കൂടിയാണ്. ഇ.ടിക്ക് ഇത്തവണ രണ്ടരലക്ഷത്തോട് അടുത്താണ് മണ്ഡലത്തില്‍ ഭൂരിപക്ഷം. സമീറ പി.എ എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് അന്‍വറിന് പാരയായത്. 

16,228 വോട്ടാണ് സമീറ നേടിയത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും സമീറ ആയിരത്തിന് മുകളില്‍ വോട്ട് നേടി. തെരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനവും ലഭിച്ചു.തിരുരങ്ങാടിയില്‍ 1673 വോട്ടും താനൂരില്‍ 1664 വോട്ടും തിരൂരില്‍ 2255 വോട്ടും തവനൂരില്‍ 2450 വോട്ടും പൊന്നാന്നിയില്‍2815 വോട്ടും തൃത്താലയില്‍ 3189 വോട്ടും സമീറ സ്വന്തമാക്കി.

ഇങ്ങനെ വോട്ട് നേടാന്‍ സഹായമായത് സമീറയുടെ ചിഹ്നമാണെന്നാണ് കണ്ടെത്തല്‍. മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായ പി.വി അന്‍വറിന്റെ ചിഹ്നമായ കത്രികയോട് സാമ്യമുള്ള കട്ടിംഗ് പ്ലെയറാണ് സമീറയുടെ ചിഹ്നം. ഈ സാമ്യമാണ് ഇത്രയധികം സമീറയ്ക്ക് വോട്ട് നേടി കൊടുത്തതെന്നാണ് നിരീക്ഷകില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. 521824വോട്ടാണ് ഇ.ടി മുഹമ്മദ് ബഷീര്‍ നേടിയത്. 328551വോട്ട് പി.വി അന്‍വര്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം