Kerala

പുതിയ ബൈക്കിന്റെ റജിസ്ട്രേഷൻ രേഖകളുമായി വീട്ടിൽ നിന്ന് ഇറങ്ങി; പാലത്തിൽ വെച്ച് വാഹനം നിർത്തി ആറ്റിലേക്ക് ചാടി

തണ്ണിത്തോട് മുരളി സദനം എം ‌കെ പ്രസാദിന്റെ മകൻ ശബരിനാഥ്(26) ആണ് ആറ്റിൽ ചാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : പുതിയ ബൈക്കിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് നദിയിൽ ചാടി. തണ്ണിത്തോട് മുരളി സദനം എം ‌കെ പ്രസാദിന്റെ മകൻ ശബരിനാഥ് (26) ആണ് ആറ്റിൽ ചാടിയത്. പുതുതായി വാങ്ങിയ ബൈക്ക് പാലത്തിൽ കൊണ്ടുവന്ന വച്ച ശേഷമാണ് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടിയത്. 

പാലത്തിൽ ബൈക്ക് നിർത്തി യുവാവ് ആറ്റിലേക്കു ചാടുന്നത് കണ്ട ആളുകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. 

വലഞ്ചുഴി ഭാഗത്തു നിന്ന് കണ്ടെത്തിയ ശബരിനാഥിന്റെ ബാഗ് നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ശബരിനാഥ് സ്വകാര്യ ബാങ്കിലെ താൽക്കാലിക ജീവനക്കാരനാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT