Kerala

പുതുവൈപ്പില്‍ നടന്നത് നരനായാട്ട് തന്നെയെന്നാവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍

സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും ,പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുക

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതുവൈപ്പിലെ ജനകീയ സമരത്തിനെതിരെ പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാം എന്ന് കരുതുന്ന രാഷ്ട്രീയ മുന്നണി അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി . കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ നടന്ന ജനകീയ സമരങ്ങളാണ് കേരളത്തില്‍ ഇടതുപക്ഷ ഭരണത്തിന് വഴി ഒരുക്കിയത് .ഐ ഓ സി പ്ലാന്റിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം ഉള്ളത് കൊണ്ടാണ് സമരത്തെ നേരിടുന്നത് എന്ന് പറയുന്ന പോലീസ് മറൈന്‍ െ്രെഡവില്‍ പ്രകടനം നടത്തുന്ന സമരക്കാരെ എന്തിനാണ് തല്ലി ചതക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു.

സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും ,പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുക. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ 63 പേരും വൈപ്പിന്‍ കാര്‍ ആണ് .പദ്ധതിയില്‍ ജനങ്ങള്‍ക്ക് ആശങ്ക ഉണ്ട് .അവരുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്നും കാനം പറയുന്നു.

പ്ലാന്റ് വരുന്നു എന്നറിഞ്ഞ സമയം മുതല്‍ അവിടെ ഉള്ള ജനങ്ങള്‍ നിയമ വഴിയിലൂടെയുള്ള പോരാട്ടത്തില്‍ ആയിരുന്നു . ഇപ്പോള്‍ മൂന്ന് മാസക്കാലമായി അവിടെ പ്രത്യക്ഷ സമരം തുടങ്ങിയിട്ട് . സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്നു പറഞ്ഞു തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉള്ള ശ്രമം ആണ് പോലീസ് നടത്തുന്നതെന്നും കാനം വ്യക്തമാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ആചാരലംഘന നീക്കമെന്ന് ആരോപണം; പവിത്രത തകർക്കാൻ ശ്രമമെന്ന് ഹിന്ദു ഐക്യവേദി

'നാളെ ഞാന്‍ പോകാനുള്ളിടത്തേക്കാണ് ഹനീഫിക്ക പോയിരിക്കുന്നത്, എനിക്കൊരു ദുഃഖവുമില്ല'; വേദനയുടെ കടലാഴം ഒളിപ്പിച്ച സലിം കുമാര്‍

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ, പരിശോധന കർശനമാക്കും; ജാ​ഗ്രതാനിർദേശം

ലോകകപ്പിന് എത്തി; ഇറാഖ് സൂപ്പര്‍താരം അയ്മന്‍ ഹുസൈനെ 7 മണിക്കൂര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു, വിവാദം

SCROLL FOR NEXT