Kerala

പുത്തൻ വീട്ടിൽ മൂർഖൻ കയറിക്കൂടി; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ രണ്ടര വയസുകാരൻ പമ്പുകടിയേറ്റ് മരിച്ചു

മാമ്പുഴയിൽ വീട്ടിനുള്ളിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞിരമറ്റം: മാമ്പുഴയിൽ വീട്ടിനുള്ളിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കുലയറ്റിക്കര മാമ്പുഴയിൽ തെക്കേത്തറയിൽ വീട്ടിൽ ജിതിൻ രാജിന്റേയും റെബീനയുടേയും മകൻ റി​ഗ്വിത്താണ് മരിച്ചത്. 

ശനിയാഴ്ച രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന റി​ഗ്വിത്ത് വെളുപ്പിന് ഒന്നരയോടെ കരയാൻ തുടങ്ങി. കാരണമെന്താണെന്ന് മനസിലാകാതിരുന്ന മാതാപിതാക്കൾ നാലരയോടെ കുട്ടിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പുതുതായി പണിത വീട്ടിൽ ഏതാനും മാസം മുൻപാണ് ഇവർ താമസം തുടങ്ങിയത്. 

മൂന്ന് ​ദിവസം മുൻപ് ബന്ധുക്കളുടെ വീട്ടിൽ പോയിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വീട്ടിൽ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. നാട്ടുകാർ വീട്ടിൽ പരിശോധന നടത്തിയപ്പോൾ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. അധുനിക സൗകര്യങ്ങളോടെ നിർമിച്ച അടച്ചുറപ്പുള്ള വീടിനുള്ളിലാണ് പാമ്പ് കയറിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'