Kerala

പെരിങ്ങമലയിലെ ആദിവാസി സമരം ദുഷ്ടലാക്കോടെ; ആറ് ഇടങ്ങളിലെ മാലിന്യ പ്ലാന്റുമായി മുന്നോട്ടെന്ന് മന്ത്രി കെ.ടി.ജലീല്‍

ജൈവ വൈവിധ്യം നോക്കി പദ്ധതി ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ടെത്തിയ ആറ് സ്ഥലങ്ങളില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ.ടി.ജലീല്‍. ജൈവ വൈവിധ്യം നോക്കി പദ്ധതി ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. 

 എതിര്‍ത്ത്  സമരം ചെയ്യുന്നത് വികസന വിരോധികളാണ്. പെരിങ്ങമയില്‍ ഇതിനെതിരായ ആദിവാസികളുടെ സമരം ദുഷ്ടലാക്കോടെയാണ്. കേരളത്തില്‍ വികസനം വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. 

അത്യാധുനിക പ്ലാന്റാണ് ഇവിടങ്ങളില്‍ സ്ഥാപിക്കുന്നത്. അത് മലിനീകരണം കൂട്ടില്ല. പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആറിടങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ കമ്പനിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !

കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

'വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ; ആക്ടിവിറ്റി അവർക്ക് കൂട്ടി കൊടുക്കും'