Kerala

പെരിന്തൽമണ്ണയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു

പെരിന്തൽമണ്ണ കരിങ്കല്ലത്താണി‍യിൽ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണി‍യിൽ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു.താഴേക്കോട് കൂരിക്കുണ്ടിൽ തോട്ടാശേരി ഷംസുദ്ദീൻ- ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്.ഇവരുടെ വീടിന് തൊട്ടടുത്തുള്ള തോട്ടിലാണ് കുട്ടി മുങ്ങി മരിച്ചത്.

രാവിലെ 10 ഒാടെയായിരുന്നു സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്