Kerala

പെരിയാറിലെ മാലിന്യം തടയാന്‍ മാര്‍ഗ്ഗരേഖയില്ല; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരുലക്ഷം രൂപ പിഴ

ഏലൂര്‍ വ്യവസായ മേഖലയിലെ മലിനീകരണം തടയുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കാന്‍ ഇതുവരെയും ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: പെരിയാറിലെ മലീനീകരണം തടയാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കാത്തതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരു ലക്ഷം പിഴശിക്ഷ. ഏലൂര്‍ വ്യവസായ മേഖലയിലെ മലിനീകരണം തടയുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കാന്‍ ഇതുവരെയും ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചത്. 

ഗ്രീന്‍ ആക്ഷന്‍ ഫോഴ്‌സ്, ജനജാഗ്രത എന്നീ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. നവംബര്‍ 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അന്ന് ബോര്‍ഡ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT